രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.

0 378

വള്ളിക്കടവ് :കോൺഗ്രസ്‌ മുൻ പ്രസിഡന്റും എം പി യുമായ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയുള്ള ലോക്സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിൽ വള്ളിക്കടവിൽ കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. കെ എസ് എസ് പി എ സംസ്ഥാന കമ്മിറ്റി അംഗം ടി കെ എവുജിൻ അധ്യക്ഷത വഹിച്ചു. ഡി സി സി അംഗം എൻ. ഡി വിൻസെന്റ് മുഖ്യ പ്രഭാഷണം നടത്തി.സേവാദൾ സംസ്ഥാന സെക്രട്ടറി സ്‌കറിയ കാഞ്ഞമല,കോൺഗ്രസ്‌ ബൂത്ത്‌ പ്രസിഡന്റ്‌ ചാക്കോ, കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി തൊമസ് വി.ടി, ജവഹർ ബാലമഞ്ച് ബളാൽ മണ്ഡലം കോർഡിനേറ്റർ സുബിത് ചെമ്പകശേരി, കോൺഗ്രസ്‌ വാർഡ്‌ പ്രസിഡന്റ്‌ വിഷ്ണു ചുള്ളി, ഷിന്റോ നീർവേലിൽ, പ്രിൻസ് കാഞമല,സാജു സണ്ണി, ജോമി തയ്യിൽ,ആന്റണി ജോർജ്, റിജോഷ് , കെ പി സി സി മൈനൊരിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ, പി സി രഘു നാഥൻ എന്നിവർ സംസാരിച്ചു.