പെണ്‍കുട്ടിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു: മൂന്ന് കെഎസ്യു നേതാക്കള്‍ക്കെതിരേ കേസ്
തൊടുപുഴ: പെണ്‍കുട്ടിയുടെ ചിത്രം മോര്‍ഫ് ചെയ്ത് മോശമാക്കിയ ശേഷം പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്ന് കെഎസ്യു നേതാക്കള്‍ക്കെതിരേ മുട്ടം പോലീസ് കേസെടുത്തു. കെഎസ്യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സെയ്ദാലി, ജില്ലാ സെക്രട്ടറി സജ്ന എന്നിവരാണ് ചിത്രം പ്രചരിപ്പിച്ചതെന്ന് സംശയിക്കുന്നതായി കാണിച്ച് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസും എന്എസ്യു നേതൃത്വവും അന്വേഷണം നടത്തുകയാണ്.
കഴിഞ്ഞ ജനുവരി 10-നാണ് ഇത്തരമൊരു മോശം ചിത്രം പ്രചരിക്കുന്ന വിവരം പെണ്‍കുട്ടി അറിയുന്നത്. തുടര്‍ന്ന് ഫെബ്രുവരി മാസം പെണ്‍കുട്ടി പരാതി നല്‍കിയതോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സംസ്ഥാന പോലീസ് മേധാവിക്കും വനിതാ കമ്മീഷനും സമാന പരാതി പെണ്‍കുട്ടി നല്‍കിയിട്ടുണ്ട്.
അതേസമയം പരാതിക്ക് പിന്നില്‍ കെഎസ്യുവിലെ ഗ്രൂപ്പ് തര്‍ക്കമാണെന്നാണ് ആരോപണവിധേയരുടെ വാദം. യാതൊരു അടിസ്ഥാനവുമില്ലാത്ത പരാതിയാണിത്. കെപിസിസി നേതൃത്വവും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.