കെ ടി ഡി സിയുടെ ലൂം ലാന്റ് ഹോട്ടല്‍ ഉദ്ഘാടനം ഇന്ന് 

0 518

കെ ടി ഡി സിയുടെ ലൂം ലാന്റ് ഹോട്ടല്‍ ഉദ്ഘാടനം ഇന്ന് 


കെ ടി ഡി സിയുടെ ത്രീ സ്റ്റാര്‍ സൗകര്യങ്ങളോടു കൂടിയ ബഡ്ജറ്റ് ഹോട്ടല്‍ ലൂം ലാന്റിന്റെ ഉദ്ഘാടനം ഇന്ന് ( 28 ആഗസ്ത്) രാവിലെ 10 മണിക്ക് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ സുധാകരന്‍ എം പി, കെ ടി ഡി സി ചെയര്‍മാന്‍ എം വിജയകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
ജില്ലയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കെ ടി ഡി സി ടാമറിന്റ് ഹോട്ടല്‍ 3.30 കോടി രൂപ ചെലവഴിച്ച് നവീകരിച്ചാണ് ലൂം ലാന്റ് എന്ന പേരില്‍ ആരംഭിക്കുന്നത്. 22 എസി മുറികള്‍, മള്‍ട്ടി ക്വിസിന്‍ റെസ്‌റ്റോറന്റ്, വിശാലമായ പാര്‍ക്കിങ് സൗകര്യം എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓണ്‍ലൈന്‍ ബുക്കിങ്ങ് സംബന്ധിച്ച വിവരങ്ങള്‍ കെ ടി ഡി സിയുടെ www.ktdc.com എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍ 0497 2700717, 9400008681, 9400008682.