കുടുംബശ്രീ മാസ്കുകളും ഹാന്‍ഡ്‌വാഷും പുറത്തിറക്കി

0 677

 

മട്ടന്നൂര്‍ : കൊറോണ പ്രതിരോധനടപടികളുടെ ഭാഗമായി നഗരസഭാ കുടുംബശ്രീ തയ്യാറാക്കിയ മാസ്കുകളും ബഡ്‌സ് സ്കൂളിലെ കുട്ടികള്‍ നിര്‍മിച്ച ഹാന്‍ഡ്‌വാഷും പുറത്തിറക്കി. നഗരസഭയിലെ അപ്പാരല്‍ പാര്‍ക്ക് അടക്കമുള്ള കുടുംബശ്രീ ടെയ്‌ലറിങ് യൂണിറ്റുകളാണ് മാസ്കുകള്‍ തയ്യാറാക്കി കുടുംബശ്രീമിഷനും ജനങ്ങള്‍ക്കും മിതമായനിരക്കില്‍ നല്‍കുന്നത്.

നഗരസഭാ ഓഫീസില്‍ നടന്ന ചടങ്ങില്‍ നഗരസഭാധ്യക്ഷ അനിതാ വേണു, വൈസ് ചെയര്‍മാന്‍ പി.പുരുഷോത്തമന്‍, സ്ഥിരംസമിതി ചെയര്‍മാന്‍മാരായ വി.പി.ഇസ്മായില്‍, എം.റോജ, മെമ്ബര്‍ സെക്രട്ടറി കെ.പി.രമേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.

കുടുംബശ്രീ അംഗങ്ങള്‍ നഗരസഭയിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച്‌ ബോധവത്‌കരണ പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഓരോ കുടുംബശ്രീ യൂണിറ്റും 30 മുതല്‍ 50 വരെയുള്ള വീടുകളിലാണ് കാമ്ബയിന്‍ നടത്തുന്നത്. രണ്ടാംഘട്ടമായി പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളെയും 60-ന് മുകളില്‍ പ്രായമുള്ള വയോജനങ്ങളെയും ലക്ഷ്യമാക്കി കാമ്ബയിന്‍ നടത്തും. ദിവസേന മോണിറ്ററിങ്ങ് കമ്മിറ്റി യോഗം ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തുന്നുണ്ട്.