കുടുംബശ്രീ സാനിറ്റൈസറുകൾ വിപണിയിലിറക്കി

0 249

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ 3 തരത്തിൽപ്പെട്ട സാന്നിറ്റൈസറുകൾ വിപണിയിലറക്കി.
ജില്ലാ കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ ഉത്പന്നങ്ങൾ വിപണിയിലിറക്കൽ ചടങ്ങ് നടത്തി.

100, 200, 500 മി.ലിറ്റർ ബോട്ട് ലുകളിലുള്ള സാനിറ്റൈസറുകളാണ് വിപണിയിൽ ലഭ്യമാക്കിയത്.

70 ശതമാനം ഐസോ പ്രൊപൈൽ ആൽക്കഹോൾ, ഹൈഡ്രജൻ പെറോ കൈസ്ഡ്, ഗ്ലിസ റോൾ, ഡിസ്റ്റിൽസ് വാട്ടർ എന്നിവ ചേർത്ത നിർമ്മിച്ച സാന്നി റ്റൈസർ ഗുണനിലവാരത്തിൽ ഉയർന്ന മികവ് പുലർത്തുന്നതാണ്.
ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ , കുടുംബശ്രീ യൂണിറ്റുകൾ എന്നിവർക്കാണ് ആദ്യഘട്ടത്തിൽ മുൻഗണന നൽകുന്നത്.

ടോയ്ലറ്ററി മേഖലയിൽ പ്രവർത്തന പരിചയമുള്ളതും, പ്രത്യേക പരിശീലനം ലഭ്യമാക്കിയതുമായ തെരഞ്ഞെടുക്കപ്പെട്ട 5 കുടുംബശ്രീ സംരംഭ യുണിറ്റുകൾ വഴിയാണ് സാനിറ്റൈസറുകൾ നിർമ്മിച്ചു വരുന്നത്.

മാർക്കറ്റിൽ സാനിറ്റൈസറുകൾക്കുള്ള കടുത്ത ക്ഷാമം പരിഹരിക്കാനും അമിത വില ഈടാക്കുന്നത് തടയാനും ഇതു വഴി വലിയൊരളവോളം കഴിയുമെന്നാണ് പ്രതീക്ഷ.