തൊണ്ടർനാട് പഞ്ചായത്ത് കുടുംബശ്രീ സി.ഡി എസിന്റെ നേതൃത്വത്തിൽ സ്നേഹവീട് നിർമ്മിച്ചു നൽകി.

0 18,445

തൊണ്ടർനാട് പഞ്ചായത്ത് കുടുംബശ്രീ സി.ഡി എസിന്റെ നേതൃത്വത്തിൽ സ്നേഹവീട് നിർമ്മിച്ചു നൽകി.വെള്ളിലാടിയിലെ ചന്ത്രോത്ത് ബിയ്യാത്തു വിനാണ് വീട് നിർമ്മിച്ച് നൽകിയത്.കുടുംബശ്രീയിലെ ഒരംഗം 200 രൂപ പിതം സംഭാവന നൽകി ആകെ അഞ്ചലക്ഷത്തിൽപരം രൂപ ശേഖരിച്ചാണ് ഫണ്ട് കണ്ടെത്തിയത്‌. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള കൺസ്ട്രക്ഷൻ ഗ്രൂപ്പാണ് വീടിന്റെ നിർമ്മാണ പ്രവൃത്തി പൂർത്തികരിച്ചത്.വീടിന്റെ താക്കോൽദാനം മാനന്തവാടി എം.എൽ.എ ഒ ആർ.കേളു നിവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എ. ബാബു അദ്ധ്യക്ഷത വഹിച്ചു.വൈ. പ്രസിഡന്റ് സലോമി ഫ്രാൻസിസ്, സി.ഡി എസ് ചെയർപേഴ്സൻ സിന്ധുചന്ദ്രശേഖരൻ, കുടുംബശ്രീ ജില്ലമിഷൻ കോർഡിനേറ്റർ പി. സാജിത, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ വി.സി.സലിം, മൈമൂനത്ത് എന്നിവർ പ്രസംഗിച്ചു.