കുടുംബശ്രീ  വനിത ഡിസ്ഇന്‍ഫെക്ഷന്‍ ടീം പ്രവര്‍ത്തനമാരംഭിച്ചു 

0 469

കുടുംബശ്രീ  വനിത ഡിസ്ഇന്‍ഫെക്ഷന്‍ ടീം പ്രവര്‍ത്തനമാരംഭിച്ചു 

കൊവിഡിന്റെ സാഹചര്യത്തില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ക്ലീന്‍ പ്ലസ് ഡിസ്ഇന്‍ഫെക്ഷന്‍ സര്‍വ്വീസ് ടീം പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാള്‍ അണുനശീകരണം നടത്തിയാണ് ഡിസ്ഇന്‍ഫെക്ഷന്‍ ടീമിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ടീമിനാവശ്യമായ ഉപകരണങ്ങള്‍ അദ്ദേഹം ടീം അംഗങ്ങള്‍ക്ക് കൈമാറി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ 10 കുടുംബശ്രീ അംഗങ്ങളാണ് ഈ ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നത്.
സ്ത്രീകളെ  മാത്രം ഉള്‍പ്പെടുത്തി ഈ മേഖലയില്‍ ജില്ലയില്‍ ആരംഭിക്കുന്ന ആദ്യ കുടുംബശ്രീ സംരംഭമാണ് ക്ലീന്‍ പ്ലസ് ഡിസ്ഇന്‍ഫക്ഷന്‍ സര്‍വ്വീസ് ടീം. ആദ്യ ഗ്രൂപ്പിന്റെ  പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം കൂടുതല്‍ ടീമുകള്‍ ആരംഭിക്കാനാണ് ഉദ്ദേശം.  തലശ്ശേരി, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂര്‍ മേഖലകളിലും ഉടന്‍  ഡിസ്ഇന്‍ഫെക്ഷന്‍ ടീമുകള്‍ പ്രവര്‍ത്തനം ആരംഭിക്കും.
ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജില്ലാ ടെക്നിക്കല്‍ അസിസ്റ്റന്റ്  സുനില്‍ ദത്തിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ കീഴില്‍ മുഴുവന്‍ ടീം അംഗങ്ങള്‍ക്കും നാല്  ദിവസത്തെ പരിശീലനം നേടിയതിന് ശേഷമാണ് ഇവര്‍ പ്രവര്‍ത്തന രംഗത്തിറങ്ങിയത്. കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍  ഡോ. എം സുര്‍ജിത്ത്, അസി. ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എ പ്രദീപന്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ ആര്‍ ആര്യശ്രീ എന്നിവര്‍ പങ്കെടുത്തു.