മഹാമാരി സൃഷ്‌ടിച്ച ദുരിതങ്ങളിൽ വിശക്കുന്ന വയറുകൾക്ക്‌ അന്നവും വെള്ളവും നൽകി കുടുംബശ്രീ നാടിന്റെ വിശപ്പകറ്റി

0 315

മഹാമാരി സൃഷ്‌ടിച്ച ദുരിതങ്ങളിൽ വിശക്കുന്ന വയറുകൾക്ക്‌ അന്നവും വെള്ളവും നൽകി കുടുംബശ്രീ നാടിന്റെ വിശപ്പകറ്റി. ലോക്ക്‌ ഡൗൺ തുടങ്ങിയതിന്‌ ശേഷം
ഇതിനകം സൗജന്യമായി 45,797 പേർക്ക് പ്രഭാത ഭക്ഷണവും, 94,798 പേർക്ക് ഉച്ചഭക്ഷണവും, 57,724 പേർക്ക് രാത്രി ഭക്ഷണവും നൽകിയിട്ടുണ്ട്. സഹായ നിരക്കിൽ 18,710 പേർക്ക് പ്രഭാത ഭക്ഷണവും, 68,373 പേർക്ക് ഉച്ചഭക്ഷണവും 15,993 പേർക്ക് രാത്രി ഭക്ഷണവും ലഭ്യമാക്കി. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കുടുംബശ്രീ ഭക്ഷണം വിതരണം ചെയ്യുന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന കാന്റീൻ യൂണിറ്റുകളാണ് ജില്ലയിൽ ഭക്ഷണം നൽകി ആശ്വാസം പകരുന്നത്. ലോക്ക്ഡൗൺ സാഹചര്യത്തിൽ പ്രയാസം നേരിടുന്ന നിരവധി പേർക്കാണ് ഇതു വഴി ഭക്ഷണമെത്തിക്കാൻ സാധിക്കുന്നത്. അതിഥി തൊഴിലാളികൾ, തെരുവിൽ കഴിയുന്നവർ, അഗതികൾ ഉൾപ്പെടെയുള്ളവർക്കായി മൂന്ന് നേരവും ഭക്ഷണം നൽകുന്നുണ്ട്. കൂടാതെ ചെക്ക് പോസ്റ്റുകൾ, കോവിഡ് സെന്റർ, കോവിഡ് ആശുപത്രികൾ എന്നിവിടങ്ങളിലും ഭക്ഷണമെത്തിക്കുന്നത് കുടുംബശ്രീ യൂണിറ്റുകൾ മുഖേനയാണ്. ജനകീയ ഹോട്ടൽ, സാമൂഹിക അടുക്കളകൾ എന്നിങ്ങനെ 24 ഭക്ഷണശാലകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. സൗജന്യ ഭക്ഷണവും സഹായ നിരക്കിലുള്ള ഭക്ഷണവും ആവശ്യക്കാർക്ക് നൽകി വരുന്നുണ്ട്