കുളത്തൂപ്പുഴ: തിരുവനന്തപുരം- ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയോരത്ത് ഉപേക്ഷിച്ച നിലയില്‍ വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് ഇടപെട്ടു. കുളത്തൂപുഴയിലും പരിസര പ്രദേശങ്ങളിലും ഇന്ന് പരിശോധന തുടരും. ബോബ് സ്വാകാഡിന്റെ നേതൃത്വത്തിലാണ് പരിശോധന.
വെടിയുണ്ടകളില്‍ ഒരെണ്ണത്തില്‍ പി.ഒ.എഫ് (പാകിസ്ഥാന്‍ ഓര്‍ഡനന്‍സ് ഫാക്ടറി) എന്നു രേഖപ്പെടുത്തിയിരിക്കുന്നത് അതീവ ഗുരുതരമാണെന്നു ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഐ.ഒ.എഫ് ( ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറി) എന്നാണ്
ഇന്ത്യന്‍ സേനകള്‍ ഉപയോഗിക്കുന്ന തിരകളില്‍ രേഖപ്പെടുത്തുന്നത്.
കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മുപ്പതടിപാലത്തിന് സമീപം ഹൈവേ നിര്‍മ്മാണത്തിനായി എടുത്തിട്ട മണ്ണിനുമുകളില്‍ നിന്ന് 14 വെടിയുണ്ടകള്‍ ഇന്നലെ വൈകീട്ടോടെ കണ്ടെത്തിയിരുന്നു. മടത്തറ സ്വദേശിയായ ടിപ്പര്‍ ലോറി ജീവനക്കാന്‍ ജോഷിയാണ് പത്രക്കടലാസില്‍ പൊതിഞ്ഞ നിലയിലുള്ള കവര്‍ ആദ്യം കണ്ടത്. തുറന്ന് പരിശോധിച്ചപ്പോള്‍ വെടിയുണ്ടകളാണെന്ന് തിരിച്ചറിഞ്ഞതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.മാലപോലെ കവറില്‍ നിറച്ച 12 തിരകളും കവറില്‍ നിന്ന് വേര്‍പെട്ട നിലയില്‍ രണ്ട് തിരയുമാണ് കണ്ടെടുത്തത്