ചുമടുതാങ്ങിയില്‍ കുന്നിടിച്ചു തീര്‍ക്കുന്നു

0 145

ചുമടുതാങ്ങിയില്‍ കുന്നിടിച്ചു തീര്‍ക്കുന്നു

പിലാത്തറ: ചുമടുതാങ്ങിയില്‍ കുന്നിടിച്ചുനിരത്തി മണ്ണ് കടത്തുന്നു. രാപകല്‍വ്യത്യാസമില്ലാതെ ഇത് തുടരുകയാണ്. കെ.എസ്.ടി.പി. റോഡില്‍നിന്ന് നേരില്‍ക്കാണുന്ന ഈ കുന്നിടിച്ച്‌ കടത്തല്‍ പഞ്ചായത്ത് -വില്ലേജ് ഓഫീസുകളില്‍നിന്ന് വിളിപ്പാടകലത്താണെന്നതാണ് പ്രത്യേകത. വര്‍ഷങ്ങളായി നിര്‍ബാധം തുടരുന്ന മണ്ണിടിക്കല്‍ നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഒരിടവേള നിന്നിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും സജീവമാണ്. പുലര്‍ച്ചെ ജെ.സി.ബി.യും ടിപ്പറുകളുമായി കുന്നിന്‍ചെരിവ് ഇടിച്ചുതുടങ്ങുന്നു.

കോക്കാട് സ്റ്റോപ്പിനടുത്തുള്ള ചെമ്മണ്‍ കുന്നാണ് മണ്ണുകടത്ത്‌ സംഘങ്ങള്‍ ഇല്ലാതാക്കുന്നത്. നിരവധി കുടുംബങ്ങള്‍ ഈ കുന്നിന്‍ ചെരിവില്‍ താമസിക്കുന്നുണ്ട്‌. അനിയന്ത്രിതമായ കുന്നിടിക്കല്‍ ഈ പ്രദേശത്തെ പരിസ്ഥിതിസന്തുലിതാവസ്ഥയെ ബാധിച്ച്‌ കുടിവെള്ള ക്ഷാമത്തിനുപോലും കാരണമാകുമെന്ന് നാട്ടുകാര്‍ പറയുന്നു. അധികാരികള്‍ക്കുമുന്നില്‍ പരാതിപ്പെട്ടിട്ടും നടപടിയെടുക്കുന്നില്ലെന്ന് പരിസരവാസികള്‍ പറയുന്നു