പനി ബാധിച്ച ആദിവാസി യുവാവ് മരിച്ചു: കുരങ്ങ്പനിയെന്ന് സംശയം

0 1,255

 

പനി ബാധിച്ച ആദിവാസി യുവാവ് മരിച്ചു: കുരങ്ങ്പനിയെന്ന് സംശയം

മാനന്തവാടി: പനി ബാധിച്ച്‌ ആദിവാസി യുവാവ് മരിച്ചു. തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ കാട്ടിക്കുളം രണ്ടാം ഗേറ്റ് മണ്ണുണ്ടി കാട്ടുനായ്ക്ക കോളനിയിലെ രാജു (40) ആണ് മരിച്ചത് . ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.

ഒരാഴ്ച്ച മുന്‍പ് പനി ബാധിച്ച്‌ രാജുവിന്റെ സഹോദരന്‍ ശ്രീകുമാറിനെയാണ് ആദ്യം കോഴിക്കോട്ട് മെഡിക്കല്‍ കോളേജിലെത്തിച്ചത് .തുടര്‍ന്നാണ് രാജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ചികില്‍സയിലിരിക്കെ രാജു മരണപ്പെട്ടു. മൃതദേഹം വീട്ടിലെത്തിച്ച്‌ സംസ്കരിച്ചു.

കുരങ്ങ് പനിയുണ്ടോയെന്ന് സംശയത്തില്‍ രക്തം പരിശോധനക്ക് അയച്ചതായും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. മണ്ണുണ്ടി പ്രദേശത്ത് നേരത്തെ കുരങ്ങ് പനി ബാധിച്ച്‌ ഒരാള്‍ മരണപ്പെടുകയും രണ്ട് പേരുടെ അസുഖം ഭേദമാകുകയും ചെയ്തിട്ടുണ്ട്. മരണപ്പെട്ട ആളുടെ സഹോദരന്‍ ശ്രീകുമാര്‍ ഇപ്പോഴും മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലാണ് . മാതാവ് : തിമ്മി .ഭാര്യ: ശാന്ത . മക്കള്‍: അഞ്ജന, അജിത്ത്.