ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞു; ഇ​ന്ധ​ന​വി​ലയില്‍​ കുറഞ്ഞത് അഞ്ച് പൈസ

0 119

 

 

കൊ​ച്ചി: രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞി​ട്ടും ഇ​ന്ധ​ന​വി​ല​യി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട​ത് നേ​രി​യ കു​റ​വ് മാ​ത്രം. സം​സ്ഥാ​ന​ത്ത് വ്യാഴാഴ്ച പെ​ട്രോ​ളി​ന് അ​ഞ്ച് പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് ആ​റ് പൈ​സ​യു​ടെ​യും മാ​ത്രം കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍​ന്ന​തി​നു ശേ​ഷ​മാ​ണ് ഇ​ന്ന് ഏ​താ​നും പൈ​സ​യു​ടെ മാ​ത്രം കു​റ​വ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

കൊ​ച്ചി​യി​ലാ​ക​ട്ടെ പെ​ട്രോ​ള്‍ വി​ല 74.03 രൂ​പ​യും ഡീ​സ​ല്‍ വി​ല 68.36 രൂ​പ​യു​മാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 75.40 രൂ​പ​യും ഡീ​സ​ല്‍ വി​ല 69.65 രൂ​പ​യു​മാ​ണ്. ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡ് വീ​പ്പ​യ്ക്ക് 54 ഡോ​ള​റി​നു താ​ഴെ​യും ഡ​ബ്ല്യു​ടി​ഐ ഇ​ന​ത്തി​ന് 50 ഡോ​ള​റി​ന് താ​ഴെ​യും വി​ല​യെ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ന്ധ​ന​വി​ല​യി​ല്‍ നേ​രി​യ കു​റ​വ് മാ​ത്രം അ​നു​ഭ​വ​പ്പെ​ട്ട​ത്.