നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; നാടോടി സ്ത്രീയെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു

0 331

 

കൊല്ലം: കൊല്ലത്ത് കരുനാഗപ്പള്ളിയില്‍ നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം,. രാവിലെ സ്കൂളുകളിലേക്കു നടന്നുപോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ഇന്നു രാവിലെ ഒന്‍പതരയോടെയാണു സംഭവം. സ്കൂളിലേക്കു ഒറ്റയ്ക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ അതുവഴി നാടോടി സ്ത്രീ കയ്യില്‍പിടിച്ചു കൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു.

കുതറിയോടി സമീപത്തെ വീട്ടില്‍ കുട്ടി അഭയം തേടിയതോടെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. നാടോടി സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.കരുനാഗപ്പള്ളി തുറയില്‍ക്കുന്ന് എസ്‌എന്‍യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാത്ഥിനിയെയാണ് നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.