സംസ്ഥാനത്ത് മരുന്നുക്ഷാമത്തിന് സാധ്യത
പാലക്കാട്: ലോക്ഡൗണ്‍ ആറാം നാളിലേക്ക് കടന്നതോടെ സംസ്ഥാനത്ത് മരുന്നിന് ക്ഷാമം നേരിട്ടേക്കുമെന്നാശങ്ക. ഒാര്‍ഡര്‍ അനുസരിച്ച് എത്തിക്കാന്‍ ഉത്തരേന്ത്യന്‍ കമ്ബനികള്‍ക്ക് സാധിക്കാത്തതാണ് കാരണം. ചിലയിടങ്ങളില്‍ ജീവന്‍രക്ഷാമരുന്നുകള്‍ക്ക് ക്ഷാമം അനുഭവപ്പെട്ടുതുടങ്ങി. ആവശ്യാനുസരണം മരുന്ന് ലഭ്യമായില്ലെങ്കില്‍ അടുത്തയാഴ്ചയോടെ ക്ഷാമം രൂക്ഷമാകുമെന്ന് ഒാള് കേരള കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന് (എ.കെ.സി.ഡി.എ) ഭാരവാഹികള്‍ പറയുന്നു. രാജ്യത്ത് മരുന്നുല്പാദനം കൂടുതല്‍ ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലാണ്. നേരത്തെ, വിമാനമാര്‍ഗവും കമ്ബനികളുടെതന്നെ റോഡ് മാര്‍ഗമുള്ള ശീതീകൃത എക്സ്പ്രസ് സര്വിസുകളിലൂടെയുമാണ് എത്തിച്ചിരുന്നത്.
രാജ്യമാകെ ലോക്ഡൗണായതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിേലക്ക് മരുെന്നത്തിക്കുക ദുഷ്കരമായി. ചൂട് 40 ഡിഗ്രിക്ക് മുകളിലുള്ള ചരക്കു െട്രയിനുകളില്‍ കൊണ്ടുവരാനുമാവില്ല.
ലോക്ഡൗണ്‍ നീളുമെന്നഭീതിയില് ആളുകള്‍ മൂന്നും നാലും മാസത്തേക്ക് മരുന്ന് ഒരുമിച്ച് വാങ്ങുന്നതും ക്ഷാമത്തിലേക്ക് നയിക്കുന്നു. സാമ്ബത്തികവര്ഷാവസാനമായതിനാല് പ്രമുഖ കമ്ബനികളെല്ലാം വിതരണം നിര്‍ത്തിവെച്ചിരുന്നു. ഇതും ഗോഡൗണുകളില്‍ സ്റ്റോക് കുറയാന്‍ കാരണമായി.