പാതിരാത്രിയില്‍ വനിതാഹോസ്റ്റലില്‍ അതിക്രമിച്ച്‌ കയറിയ അജ്ഞാതന്റെ അടിയേറ്റ് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു,

0 747

പാതിരാത്രിയില്‍ വനിതാഹോസ്റ്റലില്‍ അതിക്രമിച്ച്‌ കയറിയ അജ്ഞാതന്റെ അടിയേറ്റ് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു, പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി

പാലക്കാട്: പാതിരാത്രിയില്‍ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ച്‌ കയറിയ അജ്ഞാതന്റെ അടിയേറ്റ് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. കഞ്ചിക്കോട് വനിതാ ഹോസ്റ്റല്‍ സെക്യൂരിറ്റി ജീവനക്കാരന്‍ പി.എം ജോണാണ് മരിച്ചത്. ഗുരുതര പരിക്ക് പറ്റിയ ജോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഹോസ്റ്റല്‍ കോമ്ബൗണ്ടില്‍ അതിക്രമിച്ച്‌ കയറിയ ആളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കമ്ബിവടി കൊണ്ട് അജ്ഞാതന്‍ ജോണിന്‍റെ തലയ്ക്ക് അടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചെങ്കിലും പ്രതിയെ തിരിച്ചറിയാന്‍ ആയിട്ടില്ല. ഹോസ്റ്റലിന്‍റെ പുറകുവശത്തെ മതില്‍ ചാടിക്കടന്നാണ് പ്രതി അകത്ത് കയറിയതെന്ന് പൊലീസ് പറയുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ട ഹോസ്റ്റലിലെ അന്തേവാസി നിലവിളിച്ചതോടെയാണ് സെക്യൂരിറ്റി ജീവനക്കാരന്‍ ഓടിയെത്തിയത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ നടന്ന വാക്കേറ്റത്തിനിടെ സെക്യൂരിറ്റിയെ ഇയാള്‍ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധന നടത്തുകയാണ്.