ലക്ഷദ്വീപില്‍ നിരോധനാജ്ഞ

ലക്ഷദ്വീപില്‍ നിരോധനാജ്ഞ

0 106

ലക്ഷദ്വീപില്‍ നിരോധനാജ്ഞ

 

 

 

 മഹാരാഷ്​ട്രയില്‍നിന്നും തൊഴിലാളികളെ എത്തിച്ചതില്‍ പ്രതി​ഷധം

തിരുവനന്തപുരം: കോവിഡ്​ പടരുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന്‍െറ ഭാഗമായി ലക്ഷദ്വീപ്​ അടച്ചു. പുറമെനിന്ന്​ ആളുകള്‍ക്ക്​ ദ്വീപില്‍ പ്രവേശനം നല്‍കിലെന്ന്​ ലക്ഷദ്വീപ്​ ഭരണകൂടം അറിയിച്ചു. മഹാരാഷ്​ട്രയില്‍നിന്നും രണ്ടുപേരെ ലക്ഷദ്വീപിലെത്തിച്ചതില്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചു. തൊഴിലാളികളെ ദ്വീപില്‍ ഇറക്കാതെയുള്ള പ്രതിഷേധം പുലര്‍​ച്ചെ വരെ നീണ്ടു.

 

ബംഗാരം ദ്വീപില്‍ പുതുതായി നിര്‍മിക്കുന്ന സ്വകാര്യ വിനോദ കേന്ദ്രത്തിന്‍െറ ജോലിക്കായാണ്​ മഹാരാഷ്​ട്ര തൊഴിലാളികളെ ഹെലികോപ്​റ്ററില്‍ എത്തിച്ചത്​. ഇവരിലൊരാള്‍ പനിയുടെ ലക്ഷണം കാണിച്ചതോടെ ഇയാളെ അഗത്തി ദ്വീപിലെ ആശുപ​ത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന്​ ഇവരെ ഇന്നു തന്നെ തിരിച്ചയക്കാനാണ്​ തീരുമാനം.
നേര​ത്തേ തന്നെ ലക്ഷദ്വീപില്‍ വിനോദ സഞ്ചാരികള്‍ക്ക്​ വിലക്ക്​ ഏര്‍പ്പെടുത്തിയിരുന്നു. വിദേശികള്‍ക്കാണ്​ ആദ്യം വിലക്ക്​ ഏര്‍പ്പെടുത്തിയത്​. പിന്നീട്​ ആഭ്യന്തര സഞ്ചാരികള്‍ക്കും വിലക്ക്​ ഏര്‍പ്പെടുത്തുകയായിരുന്നു. നിരോധനം ഈ മാസം 31 വരെ നീളും. ദ്വീപിലെ ടൂര്‍ പാക്കേജുകള്‍ ബുക്ക്​ ചെയ്​തിരിക്കുന്നവര്‍ക്ക്​ പണം തിരികെ നല്‍കു​െമന്ന്​ ലക്ഷദ്വീപ്​ ടൂറിസം വകുപ്പ്​ അറിയിച്ചിരുന്നു.