ഇരിട്ടി താലൂക്കിൽ നിലനിൽക്കുന്ന ഭൂപ്രശ്‌നങ്ങളും പട്ടയ പ്രശ്‌നങ്ങളും-   പരാതി പരിഹാര അദാലത്ത് ഫെബ്രുവരി അഞ്ചിന്

0 730

ഇരിട്ടി താലൂക്കിൽ നിലനിൽക്കുന്ന ഭൂപ്രശ്‌നങ്ങളും പട്ടയ പ്രശ്‌നങ്ങളും-   പരാതി പരിഹാര അദാലത്ത് ഫെബ്രുവരി അഞ്ചിന്

ജില്ലയിലെ ഇരിട്ടി താലൂക്കിൽ നിലനിൽക്കുന്ന ഭൂപ്രശ്‌നങ്ങളും പട്ടയ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന്റെ ഭാഗമായി ജനങ്ങളിൽ നിന്ന് പരാതി സ്വീകരിക്കുകയും പരിഹാരം കണ്ടെത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുന്നതിനുമായി ഫെബ്രുവരി അഞ്ചിന് താലൂക്ക് തലത്തിൽ അദാലത്ത് സംഘടിപ്പിക്കുന്നു. ഭൂപ്രശ്‌നവുമായി ബന്ധപ്പെട്ട പരാതികൾ ഫെബ്രുവരി രണ്ടു വരെ വില്ലേജ് ഓഫീസുകളിൽ സ്വീകരിക്കും. നിശ്ചിത തീയ്യതിക്കകം അപേക്ഷ സമർപ്പിക്കാൻ സാധിക്കാത്തവർക്ക് അദാലത്തിൽ നേരിട്ട് അപേക്ഷ നൽകാനും അവസരമുണ്ടായിരിക്കും.