ഭൂനികുതി: ഓണ്‍ലൈന്‍ അപേക്ഷകളില്‍  അതത് ദിവസം നടപടിയെടുക്കാന്‍ നിര്‍ദ്ദേശം

0 1,749

ഭൂനികുതി: ഓണ്‍ലൈന്‍ അപേക്ഷകളില്‍  അതത് ദിവസം നടപടിയെടുക്കാന്‍ നിര്‍ദ്ദേശം

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കൂടുതല്‍ ആളുകള്‍ ഓണ്‍ലൈനായി ഭൂനികുതി അടയ്ക്കാന്‍ മുന്നോട്ടുവരുന്ന സാഹചര്യത്തില്‍ ഭൂനികുതി അപേക്ഷ ഓണ്‍ലൈനായി ലഭിക്കുന്ന ദിവസം തന്നെ വില്ലേജ് ഓഫീസര്‍ അതില്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. വില്ലേജ് ഓഫീസറുടെ അംഗീകാരത്തിനായി നികുതി ദായകന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.