പുളിഞ്ഞാൽ സ്കൂളിൽ 30 ലക്ഷം രൂപയുടെ ലാപ് ടോപുകൾ വിതരണം ചെയ്തു

0 688

വെള്ളമുണ്ട: പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് സൗജന്യമായി ലഭ്യമാക്കുന്ന വിദ്യാകിരണം പദ്ധതിയുടെ ഭാഗമായുള്ള 30 ലക്ഷം രൂപയുടെ ലാപ് ടോപ്പുകൾ പുളിഞ്ഞാൽ സ്‌കൂളില്‍ വിതരണം ചെയ്തു.

ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് വി.ഹഷീം അധ്യക്ഷത വഹിച്ചു .ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഷൈജി ഷിബു മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് കെ.ഒ.നിർമ്മല, ലൈല.സി, ബിന്ദു ബി ആർ, എം.കെ.രോഹിത് തുടങ്ങിയവർ സംസാരിച്ചു.