ലാറ്ററൽ എൻട്രി: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

0 267
കാസർകോട് ജില്ലയിലെ പോളിടെക്നിക് കോളേജുകളിൽ ലാറ്ററൽ എൻട്രി പദ്ധതി പ്രകാരം എൻജിനീയറിങ് ഡിപ്ലോമ രണ്ടാ വർഷ ക്ലാസുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച പ്ലസ് ടു, വിഎച്ച്എസ്ഇ, ഐടിഐ യോഗ്യതയുള്ള വിദ്യാർഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. www.polyadmission.org/let എന്ന വെബ്സൈറ്റിൽ റാങ്ക് ലിസ്റ്റ് പരിശോധിക്കാം.  ലാറ്ററൽ എൻട്രി പ്രവേശനം ആഗ്രഹിക്കുന്ന അപേക്ഷകർ ഈ  വെബ്സൈറ്റിലുള്ള കൗൺസിലിംഗ് രജിസ്ട്രേഷൻ ലിങ്കിൽ ആഗസ്റ്റ് എട്ടാം തീയ്യതിക്കകം രജിസ്റ്റർ ചെയ്യണം. പരമാവധി മൂന്ന് ജില്ലകൾ വരെ രജിസ്ട്രേഷന്  തിരഞ്ഞെടുക്കാം. രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികളെ അഡ്മിഷന് പരിഗണിക്കില്ല. പ്രവേശനം നടത്തുന്ന തീയതിയും മറ്റ് വിവരങ്ങളും ഒമ്പതാം തീയതി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഫോൺ : 9495373926, 9946457866, 9388201548.

Get real time updates directly on you device, subscribe now.