ലോക്ക് ഡൗണ്‍ ലംഘിച്ച് തെലങ്കാനയിലേക്ക് പോയ കണ്ണൂര്‍ ഡി.എഫ്.ഒയെ സസ്‌പെന്‍ഡ് ചെയ്തു
ലോക്ക് ഡൗണ്‍ ലംഘിച്ച് തെലങ്കാനയിലേക്ക് പോയ കണ്ണൂര്‍ ഡി.എഫ്.ഒയെ സസ്‌പെന്‍ഡ് ചെയ്തു
ലോക്ക് ഡൗണ്‍ ലംഘിച്ച് തെലങ്കാനയിലേക്ക് പോയ കണ്ണൂര്‍ ഡി.എഫ്.ഒയെ സസ്‌പെന്‍ഡ് ചെയ്തു
കണ്ണൂര്‍: ലോക്ക് ഡൗണ്‍ ലംഘിച്ച് തെലങ്കാനയിലേക്ക് യാത്ര ചെയ്ത കണ്ണൂര്‍ ഡി.എഫ്.ഒ കെ. ശ്രീനിവാസനെ സസ്‌പെന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ നാലാം തീയതിയാണ് കണ്ണൂര്‍ ഡി.എഫ്.ഒ ലോക്ക് ഡൗണ്‍ ലംഘിച്ച് കുടുംബത്തോടൊപ്പം തെലങ്കാനയിലേക്ക് പോയത്. ഇയാള്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് വനം മന്ത്രി കെ. രാജു അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.
തെലങ്കാന രജിസ്‌ട്രേഷനിലുള്ള സ്വന്തം വാഹനത്തിലാണ് ശ്രീനിവാസന്‍ സംസ്ഥാനം വിട്ടത്. വയനാട് ചെക്ക് പോസ്റ്റില്‍ സ്വാധീനം ചെലുത്തി അതിര്‍ത്തി കടന്ന ഇയാള്‍ ബംഗളുരു വഴി തെലങ്കാനയിലേക്ക് പോയി. ഡി.എഫ്.ഒയുടെ അപേക്ഷ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ തള്ളിയിരുന്നെങ്കിലും ഇത് വകവയ്ക്കാതെയാണ് ഇയാള്‍ നാട്ടിലേക്ക് പോയത്.
കണ്ണൂര്‍ ജില്ലയിലെ കണ്ണവം, കൊട്ടിയൂര്‍ റെയ്ഞ്ചുകളിലെ നാല്‍പ്പതിലേറെ ആദിവാസി ഊരുകളില്‍ ഭക്ഷണം എത്തിക്കേണ്ടതിന്റെയും കൊവിഡ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്റെയും ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥനാണ് സംസ്ഥാനം വിട്ടത്. ഇയാളുടെ വീഴ്ച ചൂണ്ടിക്കാട്ടി നടപടിക്ക് ശിപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ടാണ് വനംവകുപ്പ് മേധാവി വനം മന്ത്രിക്ക് നല്‍കിയത്.