ഇരിട്ടി : ഇരിട്ടി മഹാത്മാ ഗാന്ധി കോളേജിൽനിന്നും 28 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന എൽ ഡി ക്ലർക്ക് എം.വി. ചന്ദ്രന് ഇരിട്ടി എഡ്യുക്കേഷണൽ സൊസൈറ്റിയും കോളേജ് അധ്യാപകരും ജീവനക്കാരും വിദ്യാർത്ഥികളും ചേർന്ന് യാത്രയയപ്പ് നൽകി. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് സണ്ണി ജോസഫ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. മാനേജർ സി.വി. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഡോ . റജി പായ്ക്കാട്ട്, എൻ. അശോകൻ, ചന്ദ്രൻ തില്ലങ്കേരി, കെ. മോഹനൻ, കെ. വത്സരാജ്, എൻ. സത്യാനന്ദൻ, കെ. മനോഹരൻ, അനീഷ പി മാത്യു, പി. ബിജു ജോൺ, സെബിൻ ജോർജ്ജ് എന്നിവർ സംസാരിച്ചു. മാനേജ് മെന്റിന്റെയും അധ്യാപകരുടെയും ജീവനക്കാരുടെയും , പി ടി എ യുടെയും ഉപഹാരങ്ങൾ വേദിയിൽ വെച്ച് ചന്ദ്രന് കൈമാറി. എം.വി. ചന്ദ്രൻ മറുപടിപ്രസംഗം നടത്തി.