എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ നികുതികൾ; കണ്ണൂരിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി

0 238

കണ്ണൂർ: എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച ജനദ്രോഹ നികുതികൾ ഇന്ന് പ്രാബല്യത്തിൽ വരുന്നതിൽ സാഹചര്യത്തിൽ യുഡിഎഫ് ആഹ്വാനം ചെയ്ത കരിദിനാചരണത്തിൻ്റെ ഭാഗമായി കണ്ണൂരിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. ഡി സി സി ഓഫിസിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം പഴയ ബസ്സ് സ്റ്റാൻഡിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. യു ഡി എഫ് ജില്ല ചെയർമാൻ പിടി മാത്യു, അബ്ദുൾ കരിംചെലേരി, മേയർ ടി.ഒ.മോഹനൻ, ഡപ്യട്ടി മേയർ കെ. ഷബീന, ഷമ മുഹമ്മദ്, എഡി മുസ്തഫ ,സി എ അജീർ തുടങ്ങിയവർ സംസാരിച്ചു.