തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ദീര്‍ഘകാല ഖനനാനുമതി നല്‍കിയത് 333 ക്വാറികള്‍ക്ക്. വന്‍കിട ക്വാറികളാണ് ഇവയില്‍ ഭൂരിപക്ഷവും. മലപ്പുറത്താണ് കൂടുതല്‍, 79 ക്വാറികള്‍. കണ്ണൂരില്‍ 44ഉം കോഴിക്കോട് 40ഉം ക്വാറികള്‍ക്ക് അനുമതി നല്കി. പ്രളയസമയത്ത് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം ഈ മേഖലകളില്‍ വന്‍ നാശനഷ്ടമുണ്ടായെങ്കിലും ഈ പാറമടകള്‍ക്കെതിരെ നടപടിയുണ്ടായില്ല.
ഒരു വര്‍ഷ കാലാവധിയുള്ള 161 പുതിയ ക്വാറികള്‍ക്കും ഇൗ സര്‍ക്കാര്‍ ഖനനാനുമതി നല്കി. പാലക്കാടാണ് മുന്നില്‍, 31 ക്വാറികള്‍. എറണാകുളത്ത് 27ഉം മലപ്പുറത്ത് 25ഉം ക്വാറികള്‍ക്കും ഒരുവര്‍ഷ ഖനാനുമതി നല്കി. പ്രളയത്തിെന്റ പശ്ചാത്തലത്തില്‍ കരിങ്കല്‍, മണ്ണ്, പാറ, മണല്‍ ഉള്‍പ്പെടെ എല്ലാ ഖനനവും നിര്‍ത്തിവെക്കാന്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു.
മഴ കുറഞ്ഞതോടെ താല്‍ക്കാലിക വിലക്കുകള്‍ അവസാനിപ്പിച്ച് സെപ്റ്റംബറില്‍ ഖനനത്തിനുള്ള അനുമതി വീണ്ടും നല്‍കുകയായിരുന്നു. ഉരുള്‍പൊട്ടലും വന്‍ ദുരന്തങ്ങളുമുണ്ടായ സ്ഥലത്ത് വിലക്ക് തുടരുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനമെങ്കിലും ഇതും പാഴ്വാക്കായി. മന്ത്രി ഇ.പി. ജയരാജനാകട്ടെ, ക്വാറികളുടെ പ്രവര്‍ത്തനം മാത്രമാണ് ഉരുള്‍പൊട്ടല്‍ അടക്കം പ്രകൃതി ദുന്തങ്ങള്ക്ക് കാരണമെന്ന് കെണ്ടത്തിയിട്ടില്ലെന്ന് നിയമസഭയില്‍ വിശദീകരിക്കുകയും ചെയ്തു.
സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങളോടും ദേശീയ ഉദ്യാനങ്ങളോടും ചേര്‍ന്നുള്ള അടച്ചുപൂട്ടിയ 60ഒാളം പാറമടകള്‍ വീണ്ടും തുറക്കാന്‍ ചച്ചക്കൊടി കാട്ടുന്നതും സര്‍ക്കാറിെന്റ ഈ സമീപനത്തിെന്റ ഭാഗമാണ്.