ലീ​ഗ് അം​ഗം പി​ന്തു​ണ​ച്ചു: ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍​ക്കെ​തി​രേ അ​വി​ശ്വാ​സം പാ​സാ​യി

ലീ​ഗ് അം​ഗം പി​ന്തു​ണ​ച്ചു: ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍​ക്കെ​തി​രേ അ​വി​ശ്വാ​സം പാ​സാ​യി

0 810

ലീ​ഗ് അം​ഗം പി​ന്തു​ണ​ച്ചു: ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍​ക്കെ​തി​രേ അ​വി​ശ്വാ​സം പാ​സാ​യി

 

 

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ ഡെ​പ്യൂ​ട്ടി മേ​യ​ര്‍ പി.​കെ.​രാ​ഗേ​ഷി​ന് എ​തി​രെ എ​ല്‍​ഡി​എ​ഫ് കൊ​ണ്ടു​വ​ന്ന അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​യി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ന​ട​ക്കു​ന്ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ മു​സ്‌​ലിം ലീ​ഗ് അം​ഗം കെ.​പി.​എ. സ​ലീം അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തെ പി​ന്തു​ണ​ച്ചു. യു​ഡി​എ​ഫ് അം​ഗ​ങ്ങ​ള്‍ വോ​ട്ടെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ച്ചു.

55 അം​ഗ കൗ​ണ്‍​സി​ലി​ല്‍ ഒ​രു അം​ഗ​ത്തി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രു​ന്നു യു​ഡി​എ​ഫ് ഭ​ര​ണം ന​ട​ത്തി​യി​രു​ന്ന​ത്. ക​ക്കാ​ട് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റാ​യ കെ.​പി.​എ സ​ലീം കൂ​റു​മാ​റി​യ​ത് രാ​ഗേ​ഷി​ന് തി​രി​ച്ച​ടി​യാ​കു​ക​യാ​യി​രു​ന്നു. സ​ലീം എ​ല്‍​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്ത​തോ​ടെ അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​യി.

ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​മാ​യി കെ​പി​എ സ​ലീം ഒ​ളി​വി​ലാ​യി​രു​ന്നു. ഇ​ദ്ദേ​ഹം കൂ​റു​മാ​റു​മെ​ന്ന് നേ​ര​ത്തെ അ​ഭ്യൂ​ഹ​മു​ണ്ടാ​യി​രു​ന്നു. യു​ഡി​എ​ഫ് ന​ല്‍​കി​യ വി​പ്പ് സ​ലീം സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നി​ല്ല.