ഇന്ന് ലീപ് ഡേ, നാല് വർഷത്തിലൊരിക്കലെത്തുന്ന അവിവാഹിതരുടെ ദിനം

0 208

ഇന്ന് ലീപ് ഡേ, നാല് വർഷത്തിലൊരിക്കലെത്തുന്ന അവിവാഹിതരുടെ ദിനം

ഇന്ന് ഫെബ്രുവരി 29, നാല് ദിവസത്തിലൊരിക്കൽ മാത്രം വിരുന്നെത്തുന്ന ദിനമാണ് ഫെബ്രുവരി 29. നേരത്തെ 2016ലായിരുന്നു അവസാനമായി ലീപ് ഡേ വിരുന്നെത്തിയത്. ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകതയറിയാം.

ഇന്ന് 2020 ഫെബ്രുവരി 29 ശനിയാഴ്ച, ഈ ദിവസത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. നാലുവർഷത്തിലൊരിക്കൽ മാത്രം വിരുന്നെത്തുന്ന ലീപ് ഡേയാണ് ഇന്ന്. ഫെബ്രുവരിയിൽ 29 ദിവസങ്ങളുള്ള ഇത്തരം വർഷങ്ങൾ അധിവർഷം എന്നാണ് അറിയപ്പെടുന്നത്. ഒരു സാധാരണ വർഷത്തിൽ 365 ദിവസം മാത്രമാണുള്ളതെങ്കിൽ അധിവർഷത്തിൽ 366 ദിവസങ്ങളാണ് ഉണ്ടാവുക. ഇന്ന് ഗൂഗിളിൽ ലോഗിൻ ചെയ്യുന്നവർക്കെല്ലാം ലീപ് ഡേയുടെ മനോഹരമായ ഡൂഡിലും കാണാൻ കഴിയും.