നിയമസഭാ സംഘര്‍ഷം: സമവായത്തിനൊരുങ്ങി സർക്കാർ, മന്ത്രി കെ. രാധാകൃഷ്ണൻ പ്രതിപക്ഷ നേതാവിനെ കണ്ടു

0 590

തിരുവനന്തപുരം: നിയമസഭാ സംഘർഷത്തിൽ സമവായത്തിനൊരുങ്ങി സർക്കാർ. പാർലിമെന്ററി കാര്യമന്ത്രി കെ. രാധാകൃഷ്ണൻ പ്രതിപക്ഷ നേതാവിനെ കണ്ടു. ഇന്ന് പത്ത് മിനിറ്റ് മാത്രമാണ് സഭ ചേർന്നത്. സഭ തുടങ്ങിയ ഘട്ടത്തിൽ തന്നെ പ്രതിപക്ഷ നേതാവ് എം.എൽ.എമാർക്കെതിരായ ജാമ്യമില്ലാ കേസ് ഉന്നയിച്ചെങ്കിലും ചോദ്യോത്തര വേളയുമായി സ്പീക്കർ മുന്നോട്ടുപോവുകയായിരുന്നു. തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് സഭ ഇന്നത്തേക്ക് പിരിയേണ്ടിവന്നത്.

സഭ നടത്തികൊണ്ടു പോകാൻ പറ്റാത്ത സാഹചര്യമാണെന്ന് സ്പീക്കർ പറഞ്ഞു. പ്രതിപക്ഷ എം.എൽ.എമാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിൽ പ്രതിഷേധിക്കാനൊരുങ്ങിയായിരുന്നു പ്രതിപക്ഷം സഭയിലെത്തിയത്.