പോപ്പുലർ ഫിനാൻസിന്‍റെ പതനം നൽകുന്ന പാഠം; നിങ്ങളുടെ പണം ജാഗ്രതയോടെ നിക്ഷേപിക്കൂ

0 412

പോപ്പുലർ ഫിനാൻസിന്‍റെ പതനം നൽകുന്ന പാഠം; നിങ്ങളുടെ പണം ജാഗ്രതയോടെ നിക്ഷേപിക്കൂ

 

കൊച്ചി: പോപ്പുലർ ഫിനാൻസിന്‍റെ പതനം വ്യക്തിഗത നിക്ഷേപകാര്യത്തിൽ മലയാളി സമൂഹത്തിന് മറ്റൊരു പാഠമാണ്. സ്വകാര്യ സ്ഥാപനങ്ങളെ സമീപിക്കുമ്പോൾ എത്ര ആദായം തിരിച്ചുകിട്ടുമെന്നല്ല നിക്ഷേപം തന്നെ തിരികെ കിട്ടുമോയെന്നാണ് ആദ്യം ആലോചിക്കേണ്ടത്. വ്യക്തിഗത നിക്ഷേപത്തിന്‍റെ കാര്യത്തിൽ പൊതുജാഗ്രത ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

1. പണം നിക്ഷേപിക്കുന്ന സ്ഥാപനം നിയമപരമായി പ്രവർത്തിക്കുന്നതാകണം

2. നിക്ഷേപ വാഗ്ദാനങ്ങൾ നിയമപരമാണോ എന്ന് മനസിലാക്കണം

3. എന്തുമാത്രം ആദായം കിട്ടുമെന്നത് മാത്രം നിക്ഷേപത്തിന് മാനദണ്ഡമാക്കരുത്.

4. വാഗ്ദാനം ചെയ്യുന്ന ആദായം സാമാന്യയുക്തിക്ക് നിരക്കുന്നതാണോയെന്ന് പരിശോധിക്കണം

5. നിക്ഷേപത്തിന് നൽകുന്ന രേഖകൾ നിയമപരമെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.

6. വ്യക്തിഗത നിക്ഷേപം മുഴുവനായി ഒരൊറ്റയിടത്ത് നിക്ഷേപിക്കരുത്.

7. പലതരം നിക്ഷേപമാർഗങ്ങളെ ആശ്രയിക്കണം.ഇക്കാര്യത്തിൽ റിസ്ക് കൂടിയവയും കുറഞ്ഞവയുമുണ്ട്.

പോപ്പുലർ എന്ന സ്ഥാപനത്തെയും ഉടമകളെയും കണ്ണടച്ച് വിശ്വസിച്ചതാണ് പോപ്പുലർ നിക്ഷേപകർക്ക് പറ്റിയ വലിയ പിഴവ്. ഇനിയെങ്കിലും വ്യക്തിഗത നിക്ഷേപം നടത്തുംമുന്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

1. നമ്മുടെ സമ്പാദ്യം വിശ്വസിച്ച് ഏൽപിക്കുന്ന സ്ഥാപനം നിയമപരമായിട്ടാണോ പ്രവർത്തിക്കുന്നതെന്ന് അറിയണം.

2. അവരുടെ നിക്ഷേപ വാഗ്ദാനങ്ങൾ നിയമപരമാണോ എന്ന് ചോദിച്ച് മനസിലാക്കണം

3. നിക്ഷേപിച്ചാൽ എന്ത് തിരിച്ചുകിട്ടും എന്നാണ് മിക്കവരും ആലോചിക്കുന്നത്. തിരിച്ചുകിട്ടുന്ന പലിശ മാത്രമല്ല സ്ഥാപനത്തിന്‍റെ വിശ്വാസ്യതയെക്കുറിച്ച് കൂടി ബോധ്യം വേണം

4. സ്ഥാപനം വാഗ്ദാനം ചെയ്യുന്ന പലിശ അല്ലെങ്കിൽ റിട്ടേൺ സാമാന്യയുക്തിക്ക് നിരക്കുന്നതെങ്കിൽ മാത്രമേ അവിടെ പോകാവൂ

5. നിക്ഷേപത്തിന് നൽകുന്ന രേഖകൾ വിശദമായി പരിശോധിക്കണം. സ്ഥിരം നിക്ഷേപമെന്ന പേരിൽ ഷെയറുകൾ നൽകുന്നതുപോലുളള തട്ടിപ്പുകളിൽ പെടരുത്.

6. ഒരാളുടെ നിക്ഷേപം മുഴുവൻ ഒരൊറ്റ സ്ഥാപനത്തിൽ നിക്ഷേപിക്കരുത്.സ്ഥാപനം പൊളിഞ്ഞാൽ മുഴുവൻ ഒറ്റയടിക്ക് നഷ്ടപ്പെടും

7. സമ്പാദ്യം ചെറുതായാലും വലുതായാലും പലതരം നിക്ഷേപ മാ‍ർഗങ്ങളെ ആശ്രയിക്കുന്നതാണ് ഉചിതം. ഉദ്ഹാരണത്തിന് ഫിക്സിഡ് ഡിപ്പോസിറ്റിന് പുറമേ പോസ്റ്റൽ റെക്കറിങ് ഡിപ്പോസിറ്റ്, അംഗീകൃത ചിട്ടികൾ, ട്രഷറി നിക്ഷേപങ്ങൾ, സ്വർണം എന്നിവയെയൊക്കെ നിക്ഷേപ മാർഗങ്ങളാക്കാം

പണം കായ്ക്കുന്ന മരമില്ലെന്ന് ഇനിയെങ്കിലും ജനങ്ങൾ തിരിച്ചറിയണം. നിക്ഷേപങ്ങളിൽ ബുദ്ധിപൂ‍ർവമായ സമീപനമാണ് ഉണ്ടാകേണ്ടത്.