വിമുക്തി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഒഴിവ്

0 987

വിമുക്തി ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഒഴിവ്

സംസ്ഥാന എക്സൈസ് വകുപ്പ് വിമുക്തി കണ്ണൂർ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി, വിമൻ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ് എന്നിവയിലേതെങ്കിലും ഒന്നിൽ അംഗീകൃത സർവകലാശാല ബിരുദാനന്തര ബിരുദം. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ, മിഷനുകൾ, പ്രൊജക്ടുകൾ എന്നിവിടങ്ങളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. പ്രായം 23-60നും ഇടയിൽ.
താൽപര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, മൊബൈൽ നമ്പർ എന്നിവ സഹിതമുള്ള അപേക്ഷ ഫെബ്രുവരി 28ന് വൈകിട്ട് അഞ്ച് മണിക്കകം സമർപ്പിക്കണം.  വിലാസം: ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, എക്സൈസ് ഡിവിഷൻ ഓഫീസ്, അഡീഷണൽ സിവിൽ സ്റ്റേഷൻ (എഫ്) ബ്ലോക്ക്, സിവിൽ ലൈൻ, കണ്ണൂർ 2.  ഫോൺ: 0497 2706698.