സ്കൂൾ വിദ്യാർഥി മരിച്ച സംഭവം: സ്കൂൾ ബസ് ഡ്രൈവറുടെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തു

0 221

പേരാവൂർ: ശാന്തിനികേതൻ ഇംഗ്ലീഷ് സ്‌കൂളിലെ എൽ.കെ.ജി.വിദ്യാർഥി മുഹമ്മദ് റഫാന്റെ (അഞ്ച്) മരണത്തിനിടയാക്കിയ സ്‌കൂൾ ബസ് ഡ്രൈവറുടെ ലൈസൻസ് ഒരുവർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു. വെള്ളർവള്ളി സ്വദേശി കൊട്ടയോടൻ വിജേഷിന്റെ (39) ലൈസൻസാണ് ഇരിട്ടി ജോ.ആർ.ടി.ഒ. ഡാനിയൽ സ്റ്റീഫൻ സസ്‌പെൻഡ് ചെയ്തത്.

ഇരിട്ടി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പി. രാജീവിന്റെ അന്വേഷണത്തിൽ ഡ്രൈവർക്ക് ഗുരുതരമായ പിഴവ് പറ്റി എന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തിൽ ഡ്രൈവറുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തതെന്ന് ജോ. ആർ.ടി.ഒ. ഡാനിയൽ സ്റ്റീഫൻ അറിയിച്ചു.

സ്‌കൂൾ വിദ്യാർഥികളുടെ സുരക്ഷിത യാത്രയുടെ കാര്യത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയ സ്‌കൂളിന്റെ അപകടം വരുത്തിയബസിന്റെ പെർമിറ്റ് റദ്ദാക്കാനും ഗതാഗതവകുപ്പധികൃതർ നടപടിയെടുത്തിട്ടുണ്ട്.

Get real time updates directly on you device, subscribe now.