ലൈഫ് മിഷന്‍; വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം 18ന്

0 204

ലൈഫ് മിഷന്‍; വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം 18ന്

സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി ലൈഫ് പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 10000 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. സപ്തംബര്‍ 18 ശനിയാഴ്ച ഉച്ചക്ക് 12 മണിക്കാണ് പരിപാടി.

ജില്ലയില്‍ 306 വീടുകളാണ് ലൈഫ് മിഷനിലൂടെ പൂര്‍ത്തീകരിച്ചിട്ടുള്ളത്. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തി വാര്‍ഡ് തലത്തിലും പരിപാടി സംഘടിപ്പിക്കുന്നുണ്ട്.

ജില്ലയില്‍ ലൈഫ്മിഷന്‍ പദ്ധതിയിലൂടെ 10300 വീടുകളാണ് ഇതിനോടകം പൂര്‍ത്തീകരിച്ചത്. ലൈഫ് ഒന്നാം ഘട്ടത്തില്‍ 2610 വീടുകളും രണ്ടാം ഘട്ടത്തില്‍ 2449 വീടുകളും പട്ടികജാതി പട്ടികവര്‍ഗ്ഗ മത്സ്യതൊഴിലാളി അഡീഷണല്‍ ലിസ്റ്റില്‍ 82 വീടുകളും പിഎംഎവൈ ഗ്രാമീണില്‍ 711 വീടുകളും നഗരവിഭാഗത്തില്‍ 4113 വീടുകളുമാണ് പൂര്‍ത്തീകരിച്ചു. ഒന്നാം ഘട്ടമായ പൂര്‍ത്തീകരിക്കാത്ത വീടുകളുടെ പൂര്‍ത്തീകരണത്തില്‍ 97% വും ഭൂമിയുള്ള ഭവനരഹിതര്‍ക്ക് ഭവനനിര്‍മ്മാണം എന്ന രണ്ടാം ഘട്ടത്തില്‍ 96% വും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഭൂരഹിത ഭവനരഹിതര്‍ക്ക് ഭവനനിര്‍മ്മാണം ഉറപ്പാക്കുന്ന മൂന്നാം ഘട്ടത്തില്‍ ഭൂമി ലഭിച്ച ഗുണഭോക്താക്കള്‍ തദ്ദേശഭരണസ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ട് ഭവനനിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്.