ലൈഫ് മിഷൻ കേസ്: സർക്കാരിനു വേണ്ടി ഹാജരാകുന്നത് സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകൻ കെവി വിശ്വനാഥൻ

0 398
ലൈഫ് മിഷൻ കേസ്: സർക്കാരിനു വേണ്ടി ഹാജരാകുന്നത് സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകൻ കെവി വിശ്വനാഥൻ

 

ലൈഫ് മിഷൻ പദ്ധതിയിലെ സിബിഐ അന്വേഷണത്തിനെതിരായ ഹർജിയിൽ സർക്കാരിനു വേണ്ടി ഹാജരാകുന്നത് സുപ്രിംകോടതിയിലെ മുതിർന്ന അഭിഭാഷകനും മുൻ അഡീഷണൽ സോളിസിറ്റർ ജനറലുമായിരുന്ന കെവി വിശ്വനാഥൻ. വിഡിയോ കോൺഫറൻസിംഗ് വഴിയാണ് സർക്കാറിനു വേണ്ടി കെവി വിശ്വനാഥൻ വാദിക്കുക.

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സർക്കാറിന്റെ ഹർജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സുപ്രിംകോടതിയിൽ നിന്നുള്ള മുതിർന്ന അഭിഭാഷകനും മുൻ അഡീഷണൽ സോളിസിറ്റർ ജനറലുമായിരുന്ന കെവി വിശ്വനാഥൻ സർക്കാറിന് വേണ്ടി ഹാജരാകുന്നത്. ഡൽഹിയിൽ നിന്നാണ് വിഡിയോ കോൺഫറൻസ് വഴി സർക്കാറിന് വേണ്ടി അദ്ദേഹം ഹാജരാകുന്നത്.