ലൈഫ് മിഷന്‍ ഭവന പദ്ധതി; അപേക്ഷാ തീയതി നീട്ടി

0 277

ലൈഫ് മിഷന്‍ ഭവന പദ്ധതി; അപേക്ഷാ തീയതി നീട്ടി


ലൈഫ് മിഷന്‍ സമ്പൂര്‍ണ്ണ ഭവന പദ്ധതിയില്‍ ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി  സപ്തംബര്‍ ഒമ്പത് വരെ ദീര്‍ഘിപ്പിച്ചതായി ലൈഫ് മിഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ യു വി ജോസ് അറിയിച്ചു. ഭൂരഹിതരും ഭൂരഹിത – ഭവനരഹിതരുമായ അപേക്ഷകര്‍ക്ക് അക്ഷയസെന്ററുകള്‍, ജനസേവന കേന്ദ്രങ്ങള്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഹെല്‍പ് ഡെസ്‌ക്കുകള്‍ എന്നിവ മുഖേനയും മൊബൈല്‍ ഫോണിലൂടെയും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.