അടച്ചിടല്‍മൂലം കടലില്‍ മീന്‍പിടിത്തം കുറഞ്ഞത് മത്സ്യത്തിന്റെ ‘ലൈഫ് ടൈം’ കൂട്ടുന്നു

0 453

മത്സ്യങ്ങളുടെ പ്രജനനം ശരിയായി നടക്കാനും അതുവഴി മത്സ്യസമ്പത്ത്‌ കൂടാനും ലോക്ഡൗണ്‍ സഹായകരമായെന്നാണ്‌ വിലയിരുത്തല്‍. ലോക്ഡൗണ്‍ കാലത്തിനുശേഷം കേരളതീരത്ത് മത്തി, അയല, കിളിമീന്‍ തുടങ്ങിയവയില്‍ വര്‍ധനയുണ്ടാകുമെന്നാണ്‌ സൂചന. ബോട്ടുകള്‍ മീന്‍പിടിത്തത്തിനുപോകാത്തത് കടലിലെ അവസ്ഥയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന് സി.എം.എഫ്.ആര്‍.ഐ.യിലെ ഡോ. സുനില്‍ മുഹമ്മദ് പറഞ്ഞു. സാധാരണ, മണ്‍സൂണ്‍ കാലത്താണ് മത്തി, അയല, കിളിമീന്‍ തുടങ്ങിയവയുടെ പ്രജനനം കൂടുതല്‍ നടക്കുക. അത്രത്തോളം വരില്ലെങ്കിലും മുട്ടിയിടാറായ മത്സ്യങ്ങള്‍ ഇപ്പോഴും തീരങ്ങളില്‍ ധാരാളമായി എത്തുമെന്നാണ് കണക്കാക്കുന്നത്.