മദ്യശാലകള്‍ അടച്ചിടില്ലെന്ന്​ മന്ത്രി

മദ്യശാലകള്‍ അടച്ചിടില്ലെന്ന്​ മന്ത്രി

0 156

മദ്യശാലകള്‍ അടച്ചിടില്ലെന്ന്​ മന്ത്രി

 

തിരുവനന്തപുരം: കോവിഡ്​ ഭീതി സംസ്​ഥാനത്തെ വരിഞ്ഞുമുറുക്കു​േമ്ബാഴും മദ്യശാലകള്‍ അടച്ചിടില്ലെന്ന നിലപാടുമായി സര്‍ക്കാര്‍. തിരുവനന്തപുരം ജില്ലയില്‍ ഷോപ്പിങ്​ മാളുകള്‍ അടക്കം അടച്ചിടാനും ജനം കഴിയുന്നതും വീട്ടില്‍ തന്നെ തുടരാനും അധികൃത നിര്‍ദേശിച്ചതിനു തൊട്ടുപിന്നാലെയാണ്​ ​േകരളത്തില്‍ ഏറ്റവുമധികം ആളുകള്‍ ഒന്നിച്ചുകൂടുന്ന ഇടങ്ങളിലൊന്നായ ബീവറേജസ്​ ഔട്​ലെറ്റുകളും ബാറുകളുമൊന്നും അടച്ചിടില്ലെന്ന നിലപാടുമായി സംസ്​ഥാന എക്​സൈസ്​ വകുപ്പ്​ മന്ത്രി ടി.പി രാമകൃഷ്​ണന്‍ തന്നെ രംഗത്തെത്തിയത്​.

മദ്യശാലകള്‍ അടച്ചിടേണ്ട സാഹചര്യം നിലവിലില്ലെന്ന്​ മന്ത്രി ടി.പി രാമകൃഷ്​ണന്‍ പറഞ്ഞു. ഒരു വ്യാപാര സ്​ഥാപനവും അടക്കേണ്ടതില്ലെന്നാണ്​ നിലപാട്​. സാഹചര്യത്തിനുനസരിച്ച്‌​ തീരുമാനമെടുക്കുകയാണ്​ വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ്​19 ​ൈവറസ്​ ബാധയെ പ്രതിരോധിക്കാന്‍ കടുത്ത നടപടികളുമായി മു​േമ്ബാട്ടുപോകുന്ന കേരളം മദ്യശാലകള്‍ അടച്ചിടാന്‍ വിസമ്മതിക്കുന്നത്​ ഏറെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിട്ടുണ്ട്​. കോളജുകളും സ്​കൂളുകളും അംഗന്‍വാടികളുമടക്കം അടച്ചിടാന്‍ തീരുമാനിച്ച സംസ്​ഥാന സര്‍ക്കാര്‍ നിരവധിപേര്‍ ഒത്തുകൂടുന്ന മദ്യവില്‍പന കേന്ദ്രങ്ങള്‍ നിര്‍ബാധം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതിനെതിരെ പലരും രംഗത്തുവന്നിരുന്നു.

ആരാധനകള്‍ക്കും ഉത്സവങ്ങള്‍ക്കും വിവാഹ ചടങ്ങുകള്‍ക്കുമടക്കം നിയന്ത്രണം വരുത്തിയപ്പോഴാണ്​ മദ്യവില്‍പന ശാലകളുടെ പ്രവര്‍ത്തനത്തിന്​ ഒരുവിധ നിയന്ത്രണങ്ങളുമൊരുക്കാന്‍ സര്‍ക്കാര്‍ തയാറാവാത്തത്​. ഭീതി ഒഴിയുന്നതുവരെ മദ്യവില്‍പനശാലകളുടെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെക്കണമെന്ന്​ ആവശ്യമുയരുന്നതിനിടയിലാണ്​ അടച്ചിടി​ല്ലെന്ന്​ വ്യക്​തമാക്കി മന്ത്രി ത​െന്ന രംഗത്തുവരുന്നത്​.

Get real time updates directly on you device, subscribe now.