‘കല്യാണത്തിന് വന്നതാണ്, രാഷ്ട്രീയം പറയാനില്ല’; അനിൽ ആന്റണിയുടെ രാജിയിൽ പ്രതികരിക്കാതെ എ.കെ ആന്റണി

0 567

ആലപ്പുഴ: മകൻ അനിൽ ആന്റണിയുടെ ട്വീറ്റ് സംബന്ധിച്ച വിവാദങ്ങളോട് പ്രതികരിക്കാതെ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. കല്യാണത്തിന് വന്നതാണെന്നും രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മാധ്യമ പ്രവർത്തകർ അദ്ദേഹത്തോട് വിഷയത്തിലെ പ്രതികരണം തിരക്കുകയായിരുന്നു.

ബി.ബി.സി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് അനിൽ ആന്റണി നടത്തിയ പരാമർശങ്ങൾക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം കോൺഗ്രസ് സോഷ്യൽ മീഡിയ കൺവീനർ സ്ഥാനം അദ്ദേഹം രാജിവെക്കുകയായിരുന്നു.

ഇന്നലെ രാത്രി മുതൽ വലിയ അധിക്ഷേപമാണ് താൻ നേരിടുന്നത് അനിൽ പറഞ്ഞു. ഗുണ്ടായിസം കണ്ട് ഭയപ്പെടില്ല. തന്റെ ട്വീറ്റിൽ ഒരു വരിപോലും പിൻവലിക്കില്ലെന്നും കൂട്ടിച്ചേർത്തു.