വ്യാജ വാറ്റു ശേഖരം കണ്ടെത്തി നശിപ്പിച്ചു

0 631

വേങ്ങാട് പഞ്ചായത്തിലെ ചൈന കീഴത്തൂര്‍ ഭാഗത്ത് നടത്തിയ പരിശോധനയില്‍ ചാരായം വാറ്റുവാന്‍ പാകപ്പെടുത്തിയ 60 ലിറ്റര്‍ വാഷ് കണ്ടെടുത്തു നശിപ്പിച്ചു. പിണറായി എക്സൈസ് റേഞ്ച്  ഇന്‍സ്‌പെക്ടര്‍ ഗ്ലാഡ്‌സണ്‍ ഫെര്‍ണാണ്ടസും സംഘവും ചേര്‍ന്നാണ് ഇവ കണ്ടെത്തി നശിപ്പിച്ചത്. തൊണ്ടിമുതലുകളായി വാറ്റുപകരണങ്ങള്‍ കസ്റ്റഡിയിലെടുത്തു. ജനവാസ മേഖലയില്‍ നിന്നാണ് ഈ സാധനങ്ങള്‍ കണ്ടെടുത്തത്.  എക്‌സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫിസര്‍ കെ വി റാഫി, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ രജീഷ് രവീന്ദ്രന്‍, എം കെ സുമേഷ്, പി ടി ശരത്ത്, കെ ഷബിന്‍, പി സുകേഷ് എന്നിവരുമുണ്ടായിരുന്നു.