സംസ്ഥാനത്ത് മദ്യ വിൽപന നാളെ മുതൽ; ബെവ്ക്യൂ ആപ്പ് ഒഴിവാക്കി

0 1,537

സംസ്ഥാനത്ത് മദ്യ വിൽപന നാളെ മുതൽ. ബെവ്ക്യൂ ആപ്പ് ഒഴിവാക്കിയാകും മദ്യ വിൽപന. ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ നേരിട്ടെത്തി മദ്യം വാങ്ങാം. സാമൂഹിക അകലം ഉറപ്പ് വരുത്തണമെന്നാണ് നിര്‍ദ്ദേശം. ഇവ പാലിക്കുന്നതിനായി പൊലീസ് സാന്നിധ്യം ഉറപ്പാക്കും.

ബാറുകൾ തുറക്കുമെങ്കിലും ഇരുന്ന് കഴിക്കാൻ അനുമതിയില്ല. ബെവ്‌കോ നിരക്കിലായിരിക്കും ബാറുകളിൽ മദ്യം വിൽക്കുക. മദ്യശാലകൾ അണുവിമുക്തമാക്കാനും ബെവ്കോ നിർദേശം നൽകി.