സംസ്ഥാനത്തെ മദ്യക്കടകൾ ഇന്ന് തുറക്കും

0 630

സംസ്ഥാനത്തെ മദ്യക്കടകൾ ഇന്ന് തുറക്കും

കൊവിഡ് വ്യാപനം തടയുന്നതിനായി അടച്ച സംസ്ഥാനത്തെ മദ്യക്കടകൾ ഇന്ന് തുറക്കും. രാവിലെ ഒമ്പത് മണി മുതൽ അഞ്ച് മണി വരെ മദ്യം ലഭിക്കും. ഇന്നലെ നാല് മണി മുതൽ മദ്യത്തിന് ബെവ് ക്യൂ ആപ്പിൽ നിന്ന് ടോക്കൺ ലഭിക്കുമെന്നാണ് വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞതെങ്കിലും രാത്രി പത്ത് മണി കഴിഞ്ഞ ശേഷമാണ് മദ്യത്തിന് ടോക്കൺ ലഭിച്ചത്. രാവിലെ ആറ് മണി വരെയാണ് ബുക്കിംഗ് നടത്താൻ സമയം അനുവദിച്ചത്.
പ്ലേസ്റ്റോറിലെത്തി മിനിട്ടുകള്‍ക്കകം പതിനായിരത്തിലധികം പേർ ആപ്പ് ഡൗൺലോഡ് ചെയ്തത്. ആപ്പ് വഴി ടോക്കൺ കിട്ടിയവർക്ക് രാവിലെ ഒൻപത് മുതൽ മദ്യം ലഭിക്കും. ആദ്യ ദിവസം വാങ്ങുന്നവർക്ക് അഞ്ചാമത്തെ ദിവസമേ ഇനി മദ്യം വാങ്ങാൻ സാധിക്കുകയുള്ളൂ. ടോക്കണിലെ QR കോഡ് വെരിഫൈ ചെയ്ത ശേഷമാകും മദ്യം നൽകുക. എസ്എംഎസ് മുഖേനയും മദ്യം വാങ്ങാം. അഞ്ച് പേരിൽ കൂടുതൽ കൗണ്ടറിന് മുന്നിൽ പാടില്ല എന്നാണ് നിര്‍ദ്ദേശം. ടോക്കൺ ഇല്ലാത്തവർ കൗണ്ടറിന് മുന്നിലെത്തിയാൽ കേസെടുക്കും എന്നും മുന്നറിയിപ്പുണ്ട്.