മാനന്തവാടി: മാനന്തവാടി നഗര സഭയുടെ കീഴിൽ നിരക്ഷരായ എല്ലാ വിഭാഗത്തിൽപ്പെട്ടവരെയും ഉൾപ്പെടുത്തി 100 മണിക്കൂർ പഠന പരിപാടിയിലൂടെ അക്ഷര വെളിച്ചം പകർന്ന് നൽകുക എന്ന ലക്ഷ്യത്തോടു കൂടി സാക്ഷരത മിഷൻ നടപ്പിലാക്കുന്ന ”പഠിന ലിഖിന അഭിയാൻ” പദ്ധതിയ്ക്ക് മാനന്തവാടി നഗരസഭയിൽ തുടക്കം കുറിച്ചു.
നഗര സഭയുടെ വിവിധ പ്രദേശങ്ങളിലായി 30 പഠന കേന്ദ്രങ്ങളിൽ 502 പഠിതാകളാണ് ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. നഗരസഭ തല ഉദ്ഘാടനം അമ്പുകുത്തി ഡിവിഷനിൽ കോട്ടക്കുന്ന് വെച്ച് നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി നിർവ്വഹിച്ചു. നഗരസഭ ഉപാദ്ധ്യക്ഷൻ പി.വി.എസ്.മൂസ അധ്യക്ഷത വഹിച്ചു. പി.വി. ജോർജ്ജ്, സീമന്തിനി സുരേഷ്, മാനന്തവാടി ബ്ലോക്ക് നോഡൽ പ്രേരക് എ.മുരളി, നഗരസഭ പ്രേരക് ക്ലാരമ്മ, എ.ഡി.എസ് റീജ രവി, ആശ വർക്കർ റസീന ഭായി, അസ്മ, ഉസ്മാൻ വി.കെ. എന്നിവർ പരിപാടിയിൽ പങ്കെടുത്തു.