ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു

0 52

കിളിയന്തറ: കിളിയന്തറ സെൻ്റ് തോമസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ക്യാമ്പ് പായം പഞ്ചായത്ത് വാർഡ് മെമ്പർ അനിൽ എം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപിക ഷൈനി വി സിറിയക് അധ്യക്ഷത വഹിച്ചു. മദർ പി ടി എ പ്രസിഡൻ്റ് രാജി സന്തോഷ് , റോയി തോമസ്, എബി മാത്യു, ജസീന്ത കെ ജെ , ഏബൽ ജോ തോമസ് എന്നിവർ പ്രസംഗിച്ചു.
സ്കൂൾ ക്യാമ്പ് ഡിജിറ്റൽ ഓണാഘോഷ പരിപാടികളുമായി ആരംഭിച്ചു. സ്ക്രാച്ച് പ്രോഗ്രാമിങ് സോഫ്റ്റ് വയറിൽ തയ്യാറാക്കിയ റിഥം കംപോസർ ഉപയോഗിച്ച് ഓഡിയോബിറ്റുകൾ തയ്യാറാക്കൽ, ഓണപ്പൂക്കളമൊരുക്കുന്ന കംപ്യൂട്ടർ ഗെയിം നിർമ്മാണം, ഓണവുമായി ബന്ധപ്പെട്ട പ്രമോഷൻ വീഡിയോ തയാറാക്കൽ എന്നിവയാണ് യൂണിറ്റ് ക്യാമ്പിലെ പ്രവർത്തനങ്ങൾ.