ആദിവാസി മഹിളാ സശാക്തീകരണ്‍ യോജനക്കു കീഴില്‍ വായ്പ :അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ 2 ലക്ഷം രൂപ പദ്ധതി തുകയുള്ള ആദിവാസി മഹിളാ സശാക്തീകരണ്‍ യോജനക്കു കീഴില്‍ വായ്പ അനുവദിയ്ക്കുന്നതിനായി ജില്ലയിലെ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരും, 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരുമായിരിക്കണം. വാര്‍ഷിക വരുമാനം 3 ലക്ഷം രൂപയില്‍ കവിയരുത്. താല്‍പ്പര്യമുള്ളവര്‍ അപേക്ഷ ഫോറത്തിനും , വിശദ വിവരങ്ങള്‍ക്കും കോര്‍പ്പറേഷന്റെ അതാതു ജില്ലാ ഓഫീസുമായി ബന്ധപ്പെടണം്. ഫോണ്‍: 04936 202869