തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ്:  അന്തിമ പട്ടിക 17ന് പ്രസിദ്ധീകരിക്കും

0 145

തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ്:  അന്തിമ പട്ടിക 17ന് പ്രസിദ്ധീകരിക്കും

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020ലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്തിമ വോട്ടര്‍ പട്ടിക ജൂണ്‍ 17ന് പ്രസിദ്ധീകരിക്കും.  വോട്ടര്‍ പട്ടിക സംബന്ധിച്ച് മാര്‍ച്ച് 16  വരെ ലഭിച്ചതില്‍ തീര്‍ക്കാന്‍ ബാക്കിയുള്ള അപേക്ഷകള്‍ കോവിഡ് 19 പ്രോട്ടോകോള്‍ പാലിച്ച് ജൂണ്‍ 15നകം  പൂര്‍ത്തിയാക്കാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.  അപേക്ഷകള്‍ സംബന്ധിച്ച് ഫോട്ടോ ഉള്‍പ്പെടെയുള്ള രേഖകള്‍ ആവശ്യമായി വരുന്ന പക്ഷം അവ ജൂണ്‍ 11ന് മുമ്പ് വോട്ടര്‍മാര്‍ക്ക് സമര്‍പ്പിക്കാവുന്നതാണെന്നും  കമ്മീഷന്‍ അറിയിച്ചു.