തദ്ദേശ തെരഞ്ഞെടുപ്പ്; പേര് ചേർക്കാൻ 2 അവസരം കൂടി

0 542

തദ്ദേശ തെരഞ്ഞെടുപ്പ്; പേര് ചേർക്കാൻ 2 അവസരം കൂടി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടിക 17ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ. മട്ടന്നൂർ നഗരസഭയൊഴിച്ച് 941 ഗ്രാമപഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ, 86 മുനിസിപ്പാലിറ്റികൾ, 6 മുൻസിപ്പൽ കോർപ്പറേഷനുകൾ എന്നിവിടങ്ങളിലേക്കാണ് ഈ വർഷത്തെ തെരഞ്ഞെടുപ്പ് നടക്കുക.
കരടുപട്ടിക സംബന്ധിച്ച് ലഭിച്ച അപേക്ഷകൾ 15നകം തീർപ്പാക്കും.

വോട്ടർമാർക്ക് രേഖകൾ ഹാജരാക്കാൻ ഉണ്ടെങ്കിൽ ചൊവ്വാഴ്ച മുതൽ 11 വരെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നേരിട്ടോ അല്ലാതെയോ ഹാജരാക്കാം. പട്ടികയിൽ പേര് ഉൾപ്പെടുത്താൻ 2 അവസരം കൂടി ഇനിയും അനുവദിക്കും. കരടു വോട്ടർ പട്ടിക ഇക്കഴിഞ്ഞ ജനുവരി 20ന് പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് അന്തിമഘട്ട വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത് അനിശ്ചിതമായി നീളുകയായിരുന്നു. അന്തിമ ഘട്ടത്തിലെ വോട്ടർമാരുടെ കണക്കനുസരിച്ച് പോളിംഗ് സ്റ്റേഷനുകൾ ഒരുക്കും.