തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്;  വരണാധികാരികള്‍ക്ക് പരിശീലനം

0 192

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്;  വരണാധികാരികള്‍ക്ക് പരിശീലനം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും ബന്ധപ്പെട്ടവരുടെ ഇലക്ഷന്‍ ക്‌ളാര്‍ക്കുമാര്‍ക്കും രണ്ടു ദിവസത്തെ പരിശീലനം നല്‍കും. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കാണ് പരിശീലന ചുമതല.
കൊവിഡ് 19 മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടാവും പരിശീലനം. ഓരോ തദ്ദേശ സ്ഥാപനത്തിന്റെയും വരണാധികാരി, ഉപവരണാധികാരി, ഇലക്ഷന്‍ ക്‌ളര്‍ക്ക്, വരണാധികാരിയുടെ ഒരു ജീവനക്കാരന്‍ എന്നിവര്‍ക്കാണ് പരിശീലനം. ഒക്ടോബര്‍ 12 മുതല്‍ 28 വരെ വിവിധ സെഷനുകളിലായി രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിശീലനത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം, സ്ഥാനാര്‍ഥികളുടെ യോഗ്യത, അയോഗ്യത, നാമനിര്‍ദ്ദേശം, സൂക്ഷ്മപരിശോധന, വോട്ടെണ്ണല്‍, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം, തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാരുടെയും മറ്റും തെരഞ്ഞെടുപ്പ്, വോട്ടിംഗ് മെഷിന്‍ ഉപയോഗം എന്നിവയാണ്് പരിശീലിപ്പിക്കുക.