തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ തീരുമാനം

0 127

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ തീരുമാനം

ഇരിട്ടി : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ തീരുമാനം. ഇരിട്ടിയിൽ പോലീസ് വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എല്ലാവരുടെയും സഹകരണവും ഉറപ്പാക്കി. ഇതോടൊപ്പം ടൗണിലെ അലക്ഷ്യമായി പാർക്ക് ചെയ്യുന്ന വാഹന ഉടമകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു. ഇരിട്ടി സി ഐ എ . കുട്ടികൃഷ്ണൻ, ഇരിട്ടി എസ്ഐ ദിനേശൻ കൊതേരി, രമേശൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ
ബിനോയ് കുര്യൻ ,തോമസ് വർഗീസ്, ബാബുരാജ് പായം, പ്രിജേഷ് അളോറ, സി . അഷറഫ് , ഉസ്മാൻ തുടങ്ങിയവർ സംബന്ധിച്ചു.