പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിൽ തദ്ദേശ സ്വയം ഭരണ ദിനാഘോഷ പരിപാടി 

0 403

 

പരപ്പ: പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിൽ തദ്ദേശ സ്വയം ഭരണ ദിനാഘോഷ പരിപാടി നടന്നു.ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം.ലക്ഷ്മി ചടങ്ങിൽ ആധ്യക്ഷത വഹിച്ചു. ഒ. എം. ബാലകൃഷ്ണൻ മാസ്റ്റർ സെമിനാറിൽ വിഷയം അവതരിപ്പിച്ചു.
കള്ളാർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ടി. കെ നാരായണൻ, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് പി.സി ഇസ്മായിൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. വി. ചന്ദ്രൻ, ചെയർ പേഴ്സൺ പദ്മ കുമാരി, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ജോയിന്റ് ബി. ഡി. ഒ. എം. വിജയകുമാർ എന്നിവർ സ്വാഗതവും. ജി. ഇ. ഒ കെ. ജി. ബിജുകുമാർ നന്ദിയും പറഞ്ഞു.സംസ്ഥാനതല പരിപാടിയുടെ തൽസമയ സംപ്രേഷണവും ഒരുക്കിയിരുന്നു.