കണിയാർവയൽ – ഉളിക്കൽ റോഡ് നിർമ്മാണത്തിൽ കരാർ കമ്പനി സ്വകാര്യ വ്യക്തിയുടെ താൽപര്യപ്രകാരം ഓവുചാൽ അലൈൻമെൻ്റിൽ മാറ്റം വരുത്തിയതായി നാട്ടുകാർ

0 2,250

കണിയാർവയൽ – ഉളിക്കൽ റോഡ് നിർമ്മാണത്തിന്റെ ഭാഗമായുള്ള ഓവുചാൽ, കരാർ കമ്പനി സ്വകാര്യ വ്യക്തിയുടെ താൽപര്യപ്രകാരം അലൈൻമെൻ്റിൽ മാറ്റം വരുത്തിയതായി ആരോപണം. പടിയൂർ പഞ്ചായത്തിലെ തിരൂർ ടൗണിലാണ് ഓവുചാൽ റോഡിലേക്ക് കയറ്റി നിർമ്മിക്കാനായി കുഴി എടുത്തത്. പ്രദേശവാസികളുടെ പ്രതിഷേധത്തിനൊടുവിൽ കരാറുകാർ ഓവുചാൽ അലൈൻമെൻ്റ് രേഖ പ്രകാരം മാറ്റി നിർമിക്കാൻ നിർബന്ധിതരാവുകയായിരുന്നു.