തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19മായി ബന്ധപ്പെട്ട് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത ഉന്നത തല യോഗമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. കാസര്‍കോട് ജില്ലയില്‍ പൂര്‍ണ്ണ ലോക് ഡൗണിനാണ് തീരുമാനം. കൊവിഡ് സ്ഥിരീകരിച്ച മറ്റ് ജില്ലകള്‍ ഭാഗികമായി അടച്ചിടും. എറണാകുളം കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ കൂടുതല്‍ നിയന്ത്രണം. അവശ്യ സര്‍വ്വീസുകള്‍ മുടക്കില്ല. കടകള്‍ പൂര്‍ണ്ണമായും അടക്കില്ല
കൊവിഡ് വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ ബാറുകള്‍ അടക്കും. ബിയര്‍ പാര്‍ലറുകളും അടയ്ക്കും. ബെവ്കോ ഔട്ലെറ്റുകളില് കൂടുതല്‍ കടുത്ത നിയന്ത്രണം കൊണ്ടുവരും.