ലോക്ക്ഡൗണ്‍​ ലംഘി​ച്ച്‌ ക്രി​ക്കറ്റ് മത്സരം സംഘടിപ്പിച്ച ബി​.ജെ.പി​ നേതാവി​നെതി​രെ കേസ്

0 1,043

ലോക്ക്ഡൗണ്‍​ ലംഘി​ച്ച്‌ ക്രി​ക്കറ്റ് മത്സരം സംഘടിപ്പിച്ച ബി​.ജെ.പി​ നേതാവി​നെതി​രെ കേസ്

ലക്നൗ: ലോക്ക്ഡൗണ്‍​ നിര്‍ദേശങ്ങള്‍ ലംഘിച്ച്‌ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ച ബി​.ജെ.പി​ നേതാവ് ഉള്‍പ്പെടെ ഇരുപതുപേര്‍ക്കെതി​രെ കേസ്. ഉത്തര്‍പ്രദേശിലെ ബാരാബങ്കിയിലാണ് സംഭവം. ഇവി​‌ടെ ക്രിക്കറ്റ് മത്സരം നടക്കുന്നതായി വി​വരം ലഭി​ച്ചതി​നെത്തുടര്‍ന്ന് എത്തി​യ പൊലീസ് മത്സരം അവസാനി​പ്പി​ക്കുകയും കേസെടുക്കുകയുമായി​രുന്നു.

ബി.ജെ.പി നേതാവായ സുധീര്‍ സിംഗാണ് മത്സരം സംഘടി​പ്പി​ച്ചതെന്നാണ് റി​പ്പോര്‍ട്ട്. എപ്പിഡമെക് ആക്‌ട് പ്രകാരമാണ് കേസ്. സുധീറിനെ കൂടാതെ ഇയാളുടെ കുടുംബാംങ്ങളായ ചിലര്‍ക്കെതിരെയും ഗ്രാമത്തിലുള്ള മറ്റ് ചിലര്‍ക്കെതിരെയുമാണ് കേസ്.

അതേസമയം, ബാരാബങ്കിയില്‍ കൊവിഡ് ബാധിച്ചയാള്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായി ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു. നിലവില്‍ കൊവിഡ് 19 പൊസിറ്റീവ് കേസുകള്‍ ഇല്ലാത്ത യുപിയിലെ 11 ജില്ലകളില്‍ ഒന്നാണ് ബാരാബങ്കി. എങ്കിലും, കൊവിഡ് പടരാതിരിക്കാനുള്ള എല്ലാ നിയന്ത്രണങ്ങളും പ്രദേശത്ത് പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു.